'വയ്യാവേലി'ക്കായ് ഇപി നാളെ പാലക്കാട്
പാലക്കാട്: ആത്മകഥയിൽ പാലക്കാട്ടെ ഇടത് സ്വതന്ത്രനെതിരെയുള്ള വിമർശനം വിവാദമായതോടെ ഇ.പി ജയരാജനെ പ്രചാരണത്തിനിറക്കാൻ സിപിഎമ്മിന്റെ നീക്കം. ചേലക്കര-വയനാട് ഉപതിരഞ്ഞെടുപ്പ് ദിവസം പുറത്ത് വന്ന ഇപിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടതുമുന്നണിയുടെ പാലക്കാട് സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വവും ചർച്ചയായിരുന്നു. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നായിരുന്നു ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്റെ ആത്മകഥയിൽ പരാമർശിക്കുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങളിൽ വ്യക്തമാകുന്നത്. പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും സരിനെ സ്ഥാനാർഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും ഇ.പിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട പുറത്തുവന്ന രേഖകളിൽ വ്യക്തമാക്കുന്നത്
അതേസമയം ആത്മകഥയിലെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ നാളെ ഇപി ജയരാജൻ പാലക്കാട് എത്തുന്നത്. സിപിഐഎം ജില്ലാ കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് ഇപി എത്തുന്നത്.