എവർഗ്രീൻ വെളിച്ചെണ്ണ വിപണിയിൽ ഇറക്കി
പോത്താനിക്കാട്: പോത്താനിക്കാട് ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുകതമായി രൂപീകരിച്ച പോത്താനിക്കാട് ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷന്റെ ആഭ്യമുഖ്യത്തിൽ നിർമിച്ച പോത്താനിക്കാട് എവർഗ്രീൻ വെളിച്ചെണ്ണ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ വിപണിയിൽ ഇറക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കെ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്,ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ഐപ്പ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിനു മാത്യു ,ഫിജിന അലി ,മേരി തോമസ് ,എൻ എം ജോസഫ് ,ജോസ് വർഗീസ് ,സുമാ ദാസ് ,ടോമി ഏലിയാസ് ,സാബു മാധവൻ ,കൃഷി ഓഫീസർ സണ്ണി കെ സ് ,സെക്രട്ടറി കെ അനിൽ കുമാർ ,എഫ് പി ഓ പ്രസിഡന്റ് ഷാൻ മുഹമ്മദ് ,സെക്രട്ടറി ബിജു ജോർജ് , സിജി ജോർജ് ,കെ വി കുര്യാക്കോസ് ,പോൾ സി ജേക്കബ്,സാബു വർഗീസ് ,കൃഷി അസിസ്റ്റന്റ് മാരായ സുഹറ റ്റി എ ,ഷെറീന കെ പി ,തുടങ്ങിയവർ സംബന്ധിച്ചു.