കാപ്പ കേസ് പ്രതിക്കൊപ്പം സി.പി.എമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി
പത്തനംതിട്ട: പത്തനംതിട്ടയില്‍ സി.പി.എമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. മയിലാടുംപാറ സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. കാപ്പ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന ആളാണ് പിടിയിലായ യദുകൃഷ്ണ.
സിപിഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതിയെ ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ അഭിവാദ്യം ചെയ്ത് സ്വീകരിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് അന്ന് ഇയാള്‍ക്കൊപ്പം തന്നെ പാര്‍ട്ടിയില്‍ എത്തിയ യദുകൃഷ്ണ ഇപ്പോള്‍ കഞ്ചാവ് കേസില്‍ പിടിയിലായിരിക്കുന്നത്.
യുവാക്കള്‍ക്കൊപ്പമായിരുന്ന യദുകൃഷ്ണയെ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് രണ്ട് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് കേസെടുത്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. പ്രാദേശിക സിപിഎം നേതാക്കള്‍ ഇടപെട്ടാണ് ഇയാളെ ജാമ്യത്തില്‍ വിട്ടതെന്നാണ് വിവരം.കുമ്പഴയില്‍ നടന്ന സമ്മേളനത്തില്‍ വെച്ചാണ് കാപ്പ കേസ് പ്രതി അടക്കം 62 പേര്‍ സിപിഎമ്മില്‍ ചേരുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.