Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഞ്ചിൽ അങ്കം: കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ

09:11 PM Nov 30, 2023 IST | Veekshanam
Advertisement

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങളിൽ കോൺഗ്രസ്‌ മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ്‌ പോൾ ഫലങ്ങളാണ് പുറത്തുവന്നത്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഛത്തീസ്‌ഗഢിൽ കോൺഗ്രസിന് ഭരണത്തുടർച്ച പ്രവചിക്കുന്നു.

Advertisement

രാജസ്ഥാനിൽ ഇന്ത്യാ ടുഡേ സർവേ പ്രകാരം കോൺഗ്രസ് 86 മുതൽ 106 വരെ സീറ്റുകൾ നേടും. ബിജെപി 80-100 സീറ്റുകളാവും നേടാനാവുക. മധ്യപ്രദേശിലും വിവിധ സർവേകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുമ്പോൾ റിപ്പബ്ലിക് ടിവി ബിജെപിക്ക് സാധ്യത കൽപ്പിക്കുന്നു. തെലങ്കാനയിലും കോൺഗ്രസിനാണ് മുൻതൂക്കം.

രാജസ്ഥാൻ

ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ: കോൺഗ്രസ്‌: 86-106, ബിജെപി : 80-100

ടൈംസ് നൗ: ബിജെപി: 115, കോൺഗ്രസ്: 65

സിഎൻഎൻ-ന്യൂസ് 18: ബിജെപി: 119, കോൺഗ്രസ്: 74

മറ്റുള്ളവർ: 9-18

മധ്യപ്രദേശ്

സിഎൻഎൻ ന്യൂസ്-18: കോൺഗ്രസ് : 113, ബിജെപി: 112

മറ്റുള്ളവർ: 5

റിപ്പബ്ലിക് ടിവി: ബിജെപി: 118-130, കോൺഗ്രസ്: 97-107, മറ്റുള്ളവർ: 0-2

ടിവി9: കോൺഗ്രസ്‌: 111-121, ബിജെപി: 106- 116, മറ്റുള്ളവർ: 0

ഇന്ത്യ ടുഡേ - ആക്‌സിസ്‌ മൈ ഇന്ത്യ: കോൺഗ്രസ്‌ : 111-121, ബിജെപി : 106-116, മറ്റുള്ളവർ: 0-6

ഛത്തീഗ്ഡ്

ഇന്ത്യ ടുഡേ - ആക്‌സിസ്‌ മൈ ഇന്ത്യ: കോൺഗ്രസ്: 40-50, ബിജെപി: 36-46, മറ്റുള്ളവർ: 1-5

ന്യൂസ്18: കോൺഗ്രസ് – 46, ബിജെപി - 41

റിപ്പബ്ലിക് ടിവി: കോൺഗ്രസ് - 52, ബിജെപി 34-42

തെലങ്കാന

ന്യൂസ്18: കോൺഗ്രസ് - 52, ബിആർഎസ്: 58, ബിജെപി : 10, എഐഎംഐഎം: 5

ചാണക്യ പോൾ: കോൺഗ്രസ്: 67-78, ബിആർഎസ്: 22-31, ബിജെപി: 6-9

മിസോറം

ന്യൂസ്18: സോറം പീപ്പിൾസ് മൂവ്മെന്റ് - 20, എംഎൻഎഫ്: 12, കോൺഗ്രസ്: 7, ബിജെപി: 1

Tags :
featured
Advertisement
Next Article