Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മംഗഫ് ഹൈവേ സെൻ്ററിന്റെ വിപുലീകരിച്ച ഷോറൂം ഉത്ഘാടനം ചെയ്തു

12:09 AM Apr 14, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പഴയകാല സൂപ്പർ മാർക്കറ്റുകളിലൊന്നായ ഹൈവേ സെൻ്ററിന്റെ വിപുലീകരിച്ച ഷോറൂംഇക്കഴിഞ്ഞ ഏപ്രിൽ 12-ന് മംഗഫിൽ പ്രവർത്തനമാരംഭിച്ചു. എൻബിടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാമും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഷിബി എബ്രഹാമും ചേർന്നു നവീകരിച്ച ഷോറൂം ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തു. എം.ബി.ടി.സി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കെ.ജി. ഗീവർഗീസ്, ഹൈവേ സെന്റർ ഓപ്പറേഷൻ മാനേജർ ഗഫൂർ. എം. മുഹമ്മദ്‌, അഹമ്മദി സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് വികാരി റെവ. ബിനോയ്‌ ജോസഫ്, കൂടാതെ ഹൈവേ സെൻ്ററിലെയും എൻബിടിസി ഗ്രൂപ്പിലെയും മാനേജ്‌മെന്റ് പ്രതിനിധികൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും ജീവനക്കാരും സന്നിഹിതരായിരുന്നു.

Advertisement

വിശാലമായ 15000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന നവീകരിച്ച ഹൈവേ സെൻ്റർ, തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവവുംപ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്ക് അനുസൃതമായാണ് പുതിയ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.ഹൈവേ സെൻ്ററിൽ ലോകമെങ്ങുനിന്നുമുള്ള പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് ഭക്ഷണ സാധനങ്ങൾ, ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ-സൗന്ദര്യവർദ്ധക വസ്തുക്കൾ, മാംസ-മത്സ്യ വിഭവങ്ങൾ, വൈവിധ്യമായ വസ്ത്ര ശേഖരഞങ്ങൾ എന്നിവ കൂടാതെ ലഖു ഭക്ഷണ ഷാലയടക്കം മംഗഫ് വിശാലമായ ഷോറൂമിന്റെ പ്രത്യേകതയാണ്.. കുവൈറ്റിലെ സ്വന്തം ഫാമിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും നേരിട്ട് ഉപഭോക്താക്കൾക്ക് നൽകുന്നു എന്നതാണ് സ്റ്റോറിൻ്റെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന്. അതിനാൽ, ഉപഭോക്താക്കൾക്ക് മായമില്ലാത്ത പഴങ്ങളും പച്ചക്കറികളും മിതമായ നിരക്കിൽ നേരിട്ട് ലഭ്യമാകും.

1992 മുതൽ കുവൈറ്റിൽ പ്രവർത്തനമാരംഭിച്ച ഹൈവേ സെൻ്റർന് മംഗഫ് കൂടാതെ അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലും ഹൈ വേ സെന്റർ സ്റ്റോറുകൾ പ്രവർത്തിക്കുന്നു. ഉപഭോക്താക്കളുടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ മുൻനിർത്തി ഹവല്ലിയിൽ പുതിയൊരു ശാഖ ഉടനെ പ്രവർത്തനമാരംഭിക്കും. ഇതോടെ സൂപ്പർ മാർക്കറ്റ് രംഗത്ത് കൂടുതൽ ഉപഭോക്തിക്കളിലേക്ക് സേവനം വ്യാപിപ്പിക്കാൻ ഹൈവേ സെന്ററിന് സാധിക്കും.ആധുനിക സൗകര്യങ്ങളുടെയും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളുടെയും സമന്വയത്തോടെ, റീ-ലോഞ്ച് ചെയ്ത മംഗഫ് ഹൈവേ സെൻ്റർ റീട്ടെയിൽ നവീകരണത്തിൻ്റെ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. പുത്തൻ ഷോപ്പിംഗ് വിസ്മയം അനുഭവിച്ചറിയാൻ എല്ലാവരേയും ഹൈവേ സെന്റർ മാനേജ്മെന്റ് ക്ഷണിക്കുന്നു.ടാഗ് ലൈൻ സൂചിപ്പിക്കുന്നത് പോലെ, ഹൈവേ സെൻ്ററിൽ നിന്നുള്ള ഷോപ്പിംഗ് എല്ലാ ഉപഭോക്താക്കൾക്കും "ഒരു സമ്പൂർണ്ണ കുടുംബ ഷോപ്പിംഗ് അനുഭവം" ആയിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല .

Advertisement
Next Article