Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കയറ്റുമതി നിരോധനം: മഹാരാഷ്ട്രയിൽ ഉള്ളി തിരഞ്ഞെടുപ്പു വിഷയമാകുമ്പോൾ

12:17 PM Apr 03, 2024 IST | Veekshanam
Advertisement

തിരഞ്ഞെടുപ്പു സമയത്ത് സർക്കാർ ആരെ സഹായിക്കും? ഉത്പാദകനെയോ ഉപഭോക്താവിനെയോ? ഉളളിയുടെ കാര്യത്തിൽ ഇലക്ഷൻ സമയത്ത് ആഭ്യന്തര വിപണിയിൽ ഉളളിയുടെ ആവശ്യത്തിനുള്ള ലഭ്യത ഉറപ്പു വരുത്താനും വില പിടിച്ചു നിർത്താനുമായി കേന്ദ്ര സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധന കാലാവധി ദീർഘിപ്പിച്ചതിൽ മഹാരാഷ്ട്രയിലെ ഉള്ളികർഷകർ കടുത്ത രോഷത്തിലാണ്. ഏകദേശം ഒരു കോടിയോളം വോട്ടുകൾ തങ്ങളുടെയും കുടുംബത്തിൻ്റേതുമായി ഉണ്ടെന്നും ഏകദേശം 15 സീറ്റുകളുടെ ഫലത്തെ സ്വാധീനിക്കാൻ തങ്ങൾക്ക് കഴിയുമെന്നുമാണ് കർഷകർ ഭീഷണി മുഴക്കിയിരിക്കുന്നത്.

Advertisement

മഹാരാഷ്ട്ര സംസ്ഥാനത്തെ ഉള്ളി ഉത്പാദന കേന്ദ്രമാണ് നാസിക്.ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളിച്ചന്തയായ ലാസൽഗോണിലാണുള്ളത്.ഇവിടെയുള്ള കർഷകർ തങ്ങളുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെടുത്താനായി ഒരു രഥയാത്ര സംഘടിപ്പിച്ചിരിക്കുന്നു. നാസിക്, അഹമ്മദ്നഗർ, പൂനെ, സോളാപൂർ, ഛത്രപതി സാംബാജിനഗർ തുടങ്ങിയ ജില്ലകളിലായിട്ടാണ് സംസ്ഥാനത്തെ ഉള്ളികൃഷി വ്യാപിച്ചുകിടക്കുന്നത്. ഉള്ളിയുടെ കയറ്റുമതി നിരോധനം എന്ന കർഷക പ്രശ്നം പാർലമെൻ്റിൽ ഫലപ്രദമായി ഉന്നയിക്കാൻ ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലായെന്ന ആരോപണം കർഷകർ ഉന്നയിക്കുന്നുണ്ട്.

കയറ്റുമതി നിരോധനം മിക്ക കർഷകരെയും കടക്കെണിയുടെ വക്കത്തെത്തിച്ചിരിക്കുന്നുവെന്ന് കർഷകർ പറയുന്നു.ലോകത്തിൽ ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.ഇതിൽ 43 ശതമാനം മഹാരാഷ്ട്രയിൽ നിന്നും 15.16 ശതമാനം മധ്യപ്രദേശിൽ നിന്നുമാണ്. കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടാൻ തീരുമാനിച്ചത്.കഴിഞ്ഞവർഷമാണ് നിരോധനം ഏർപ്പെടുത്തിയത്.ഉള്ളിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്ന് ഇരട്ടിയായ കഴിഞ്ഞ സെപ്റ്റംബറിലാണ് നിരോധനം തുടങ്ങിയത്.

Advertisement
Next Article