ഫീസ് കൊള്ള; കേരളാ സർവ്വകലാശാല സമിതി വിദ്യാർത്ഥികളുടെ വികാരം മനസ്സിലാക്കണം: കെ.എസ്.യു
നാല് വർഷ ബിരുദ കോഴ്സുകളുടെ മറവിൽ ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ വിഷയത്തിൽ ഫീസ് വർദ്ധനവിനെക്കുറിച്ച് പഠിക്കാൻ വൈസ് ചാൻസലറും പരീക്ഷ കൺട്രോളറും ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിച്ച സർവ്വകലാശാല തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. നാല് ശതമാനത്തോളം പരീക്ഷാ ഫീസ് വർദ്ധിപ്പിച്ചത് വിദ്യാർത്ഥികളോടുള്ള സർവ്വകലാശാലയുടെ വെല്ലുവിളിയാണെന്നും, സർവ്വകലാശാല സമിതിയിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ സർവ്വകലാശാലക്കകത്തും, പുറത്തും ഒരുപോലെ സമരം ശക്തരാക്കുകയും ചെയ്യുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.ഫീസ് വർദ്ധനവിനെ തുടർന്ന് കെ.എസ്.യു സർവ്വകലാശാലക്കകത്ത് ശക്തമായ പ്രതിഷേധവും, പഠിപ്പുമുടക്ക് സമരമുൾപ്പടെ സംഘടിപ്പിക്കുകയും ,വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കത്ത് നൽകുകയും ചെയ്തിരുന്നു.