For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കടുത്ത ചൂട്: ഡസ്റ്റ് ഡവിള്‍ ടൊര്‍ണാഡോ പോലുള്ള പ്രതിഭാസങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമാകാന്‍ സാധ്യതയെന്ന് വിദഗ്ധർ

10:18 AM Feb 12, 2024 IST | Online Desk
കടുത്ത ചൂട്  ഡസ്റ്റ് ഡവിള്‍ ടൊര്‍ണാഡോ പോലുള്ള പ്രതിഭാസങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമാകാന്‍ സാധ്യതയെന്ന് വിദഗ്ധർ
Background for a hot summer or heat wave, orange sky with with bright sun and thermometer
Advertisement
Advertisement

തിരുവനന്തപുരം: ഡസ്റ്റ് ഡവിള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകാൻ നേരിയ സാധ്യത എന്നാണ് മെറ്റ്ബീറ്റ് വെതര്‍ പോലുള്ള കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ഭൂമിയുടെ ഉപരിതലത്തോട് ചേര്‍ന്നുണ്ടാകുന്ന ചൂടുള്ള വായു മുകളിലേക്കുയര്‍ന്ന് അതിന തൊട്ടുമുകളിലുള്ള താരതമ്യേന ചൂടുകുറഞ്ഞ വായുവിലൂടെ സ്തൂപാകൃതിയില്‍ കടന്നുപോകുമ്ബോഴാണ് ഇത്തരം പ്രതിഭാസമുണ്ടാകുക. ഏതാനും മീറ്ററുകള്‍ മുതല്‍ 1,000 മീറ്റര്‍ ഉയരത്തില്‍ വരെ ഡസ്റ്റ് ഡവിള്‍ പൊടിചുഴലി വീശാറുണ്ട്. ഇത്തരത്തില്‍ അതിവേഗം ചലിക്കുന്ന കാറ്റിനൊപ്പം ഭൂമിയുടെ ഉപരിതലത്തിലെ പൊടിയും കലരുന്നു. സാധാരണ ഗതിയില്‍ ഇത്തരം ചെറിയ കാറ്റ് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറില്ലെങ്കിലും ഗ്രൗണ്ടിലെ കസേരകളും മറ്റും പറന്നുപോകാന്‍ ഇടയുണ്ട്.സാധാരണ ഗതിയില്‍ മണല്‍ നിറഞ്ഞ പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ കാണാറുള്ളത്. അമേരിക്കയില്‍ കണ്ടുവരുന്ന ടൊര്‍ണാഡോയുടെ ചെറിയ രൂപമാണ് ഡസ്റ്റ് ഡവിള്‍.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് അപ്രതീക്ഷിത ഡസ്റ്റ് ഡവിള്‍ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. മൈതാനത്തിന്റെ മധ്യത്താണ് പൊടി ചുഴിയായി ഉയര്‍ന്ന് പൊങ്ങിയത്. 2020ല്‍ ചങ്ങനാശ്ശേരിയിലും സമാന സംഭവം ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി എസ് ബി കോളജില്‍ ക്രിക്കറ്റ് കളി നടക്കുന്നതിനിടെയാണ് രണ്ടര മിനുട്ട് ദൈര്‍ഘ്യത്തില്‍ ഡസ്റ്റ് ഡവിള്‍ കാറ്റുണ്ടായത്. ഇതോടെ താരങ്ങള്‍ ഉള്‍പ്പെടെ പരിഭ്രാന്തരാകുകയായിരുന്നു

Author Image

Online Desk

View all posts

Advertisement

.