വ്യാജ ബോംബ് ഭീഷണി; പ്ലസ്ടു വിദ്യാർഥി കസ്റ്റഡിയിൽ
02:47 PM Jan 10, 2025 IST | Online Desk
Advertisement
ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകളിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ പ്ലസ് ടു വിദ്യാർഥി പിടിയിൽ. വിദ്യാർഥി സ്‌കൂളിൽ പരീക്ഷ എഴുതാൻ ആഗ്രഹിച്ചിരുന്നില്ല അതിനാൽ പരീക്ഷകൾ ഒഴിവാക്കാനായിരുന്നു വ്യാജ ബോംബ് സന്ദേശങ്ങൾ അയച്ചത്. 6 തവണയാണ് പല സ്കൂളുകൾക്കായി വിദ്യാർഥി വ്യാജ ബോംബ് സന്ദേശം അയച്ചിരുന്നു. സംശയം തോന്നാതിരിക്കാനാണ് നിരവധി സ്കൂളുകളിലേക്ക് ഇ–മെയിലുകൾ അയച്ചു കൂടാതെ ഒരു സ്കൂളിലേക്ക് 23 സ്കൂളുകളിലേക്ക് ഒരു മെയിൽ അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബോംബ് ഭീഷണി കാരണം പരീക്ഷകൾ റദ്ദാക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബോംബ് സ്‌ക്വാഡുകൾ സ്കൂളുകളിലേക്ക് എത്തുന്നതും വിദ്യാർഥികളെ തിരികെ വീട്ടിലേക്ക് അയക്കുന്നതും പതിവായിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Advertisement