For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നാളെമുതൽ കാനനപാത അടയ്ക്കും; പമ്പയിലും സന്നിധാനത്തും ഭക്ഷണംപാകംചെയ്യാൻ അനുവാദമില്ല

03:11 PM Jan 10, 2025 IST | Online Desk
നാളെമുതൽ കാനനപാത അടയ്ക്കും  പമ്പയിലും സന്നിധാനത്തും ഭക്ഷണംപാകംചെയ്യാൻ അനുവാദമില്ല
Sabarimala, India - December 17,2014 : Unidentified pilgrims walk through the jungle to Ayyappa temple in Sabarimala,Kerala, India. Ayyappa temple is located in the western ghats of Kerala.
Advertisement

ശബരിമല: മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ച മുതല്‍ കാനനപാതവഴി ഭക്തരെ കടത്തിവിടില്ല . പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ ഭക്ഷണം പാകംചെയ്യുന്നതും നിരോധിച്ചു. പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ടെന്ന് എ.ഡി.എം. അരുണ്‍ എസ്. നായര്‍ പറഞ്ഞു. 14 മുതല്‍ അഞ്ചുദിവസം കളമെഴുത്തുണ്ട്. വെര്‍ച്വല്‍ ക്യൂവില്‍ 12-ന് 60,000 പേര്‍ക്ക്, 13-ന് 50,000, 14-ന് 40,000 എന്നിങ്ങനെയാണ് ബുക്കിങ് അനുവദിക്കുക.

Advertisement

കൂടാതെ സന്നിധാനത്തും പരിസരങ്ങളിലും തീര്‍ഥാടകര്‍ ഭക്ഷണം പാചകം ചെയ്യുന്നത് തടയണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷണം തയ്യാറാക്കാന്‍ തീര്‍ഥാടകര്‍ പാചകവാതക സിലിന്‍ഡറുകളായി സന്നിധാനത്തേക്കു പോകുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും തടയണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. മാളികപ്പുറത്തെ അന്നദാനം കോംപ്ലക്‌സില്‍ 24 മണിക്കൂറും ഭക്ഷണവിതരണമുള്ളതിനാൽ തീര്‍ഥാടകര്‍ക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല.

Tags :
Author Image

Online Desk

View all posts

Advertisement

.