For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു: പച്ചക്കറി മത്സ്യ വില കുതിച്ചുയരുന്നു

12:11 PM Jun 18, 2024 IST | Online Desk
കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു  പച്ചക്കറി മത്സ്യ വില കുതിച്ചുയരുന്നു
Advertisement

തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയര്‍ന്നതോടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു. പച്ചക്കറിക്കും അരിക്കുമുണ്ടായ വില വര്‍ദ്ധനവിന് പിന്നാലെയാണ് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നത്. വിപണിയില്‍ ഒരാഴ്ചയായി പച്ചക്കറി, മത്സ്യം, മാംസം എന്നിവയ്ക്ക് എല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. പച്ചക്കറി 20 രൂപ വരെ കൂടിയപ്പോള്‍ പച്ചമുളകിന് രണ്ടാഴ്ച കൊണ്ട് 60 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

Advertisement

തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എല്ലാം കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികള്‍ മഴ മൂലം ഉല്‍പാദനം കുറഞ്ഞതോടെയാണ് മലയാളികള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പാളയം മാര്‍ക്കറ്റില്‍ തക്കാളിയ്ക്ക് 58 രൂപയും മുരിങ്ങയ്ക്ക് 70 രൂപയുമായി. ബീന്‍സിനും പാവക്കയ്ക്കും കിലോയ്ക്ക് 100 രൂപയാണ്. കിലോയ്ക്ക് 20 രൂപയുള്ള ചുരക്കയ്ക്ക് മാത്രമാണ് വില കൂടാതെ നില്‍ക്കുന്നത്.

പച്ചക്കറിക്കൊപ്പം മത്സ്യം, മാംസം എന്നിവയ്ക്കും വില കുതിക്കുകയാണ്. മിക്കയിനം മീനുകളുടെയും വില കിലോയ്ക്ക് 250 കടന്നു. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന മത്തി വില കിലോയ്ക്ക് 300 ആയി. ട്രോളിംഗ് നിരോധനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞതാണ് മീന്‍ വില കുതിച്ചുയരാന്‍ കാരണമായത്. 380 മുതല്‍ 420 രൂപ വരെയാണ് പോത്തിറച്ചിയുടെ വില. എല്ലില്ലാത്തത് ലഭിക്കാന്‍ 420 രൂപ നല്‍കണം. മൂരിയിറച്ചിയ്ക്ക് 420 രൂപയാണ്. കിലോയ്ക്ക് 300 രൂപ ഉണ്ടായിരുന്ന ആട്ടിറച്ചിയ്ക്ക് 800 രൂപയായി.

Author Image

Online Desk

View all posts

Advertisement

.