For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന
ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു
പ്രതിഷേധവുമായി നാട്ടുകാർ

11:59 AM Apr 01, 2024 IST | Rajasekharan C P
പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന br ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു br പ്രതിഷേധവുമായി നാട്ടുകാർ
Advertisement

പത്തനംതിട്ട: തൂലാപ്പള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. വീട്ടുമുറ്റത്തു നിന്ന കർഷകനെ ആക്രമിച്ചു കൊലപ്പെടുത്തി. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് കൊലപ്പെട്ടത്. ഇന്നു രാവിലെ ആയിരുന്നും സംഭവം. വീടിനു സമീപത്തു നിന്ന് എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിയുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ ബിജു കൊല്ലപ്പെട്ടു.
സംഭവം നടന്ന് ഉച്ച വരെയും വനം വകുപ്പ് അധികൃതരാരും സ്ഥലത്തു തിരഞ്ഞു നോക്കിയില്ല. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഭവ സ്ഥലത്തെത്തി നാട്ടുകാരുടെ ഉപരോധത്തിൽ പങ്കെടുത്ത ആന്റോ ആന്റണി എംപിയെ പൊലീസ് തടഞ്ഞു. തുടർന്ന് അല്പനേരത്തേക്കു സംഘർഷമുണ്ടായി,

Advertisement

Tags :
Author Image

Rajasekharan C P

View all posts

Advertisement

.