കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചു
12:50 PM Jan 11, 2024 IST | Online Desk
Advertisement
Advertisement
ആലപ്പുഴ കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.എസ് സി എസ്ടി വികസന കോർപറേഷൻ നൽകിയ വായ്പ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാനും കോർപറേഷന് മന്ത്രി നിർദേശം നൽകി.തകഴി കുന്നുമ്മയിലെ കർഷകൻ കെ ജി പ്രസാദിന്റെ കുടൂബത്തിന് കഴിഞ്ഞ ദിവസമാണ് നോട്ടീസ് ലഭിച്ചത്.
കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ മന്ത്രി
അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ നവംബർ 11 നാണ് പ്രസാദ് ആത്മഹത്യ ചെയ്തത്.2022 ലാണ് ഇവർ കോർപറേഷനിൽ നിന്നും 60000 രൂപ വായ്പയെടുത്തത്.
മന്ത്രി രാധാകൃഷ്ണൻ നിർദേശിച്ചതനുസരിച്ച് കോർപറേഷൻ ആലപ്പുഴ ബ്രാഞ്ചിലെ മാനേജരും ഉദ്യോഗസ്ഥരും പ്രസാദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.