Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അ​ഞ്ചു വ​യ​സു​കാ​ര​നെ കൊലപ്പെ​ടു​ത്താ​ന്‍ ശ്രമി​ച്ച കേ​സി​ല്‍, അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യ്ക്കും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി

07:26 PM Dec 20, 2024 IST | Online Desk
Advertisement

ഇ​ടു​ക്കി: കു​മ​ളി​യി​ല്‍ അ​ഞ്ചു വ​യ​സു​കാ​ര​ന്‍ ഷെ​ഫീ​ക്കി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യ്ക്കും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. അച്ഛൻ ഷെ​രീ​ഫി​ന് ഏ​ഴ് വ​ർ​ഷം ത​ട​വും ര​ണ്ടാ​ന​മ്മ അ​നീ​ഷ​യ്ക്ക് പ​ത്ത് വ​ർ​ഷം ത​ട​വും ഇ​ടു​ക്കി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി​ച്ചു. ഷെ​രീ​ഫി​ന് 50,000 രൂ​പ പി​ഴ​യും കോ​ട​തി ചു​മ​ത്തി. സം​ഭ​വം ന​ട​ന്ന് 11 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​ടു​ക്കി ഒ​ന്നാം ക്ലാ​സ് അ​ഡീ​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി കു​റ്റ​കൃ​ത്യ​ത്തി​ല്‍ വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്.

Advertisement

പ​ട്ടി​ണി​ക്കി​ട്ടും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചും കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​ണ് കേ​സ്. 2013 ജൂ​ലൈ 15 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ച്ഛ​ൻ കു​മ​ളി ഒ​ന്നാം​മൈ​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷെ​രീ​ഫും ര​ണ്ടാ​ന​മ്മ അ​നീ​ഷ​യും ചേ​ർ​ന്ന് കു​ട്ടി​യെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ് കു​ട്ടി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ​ത്. എ​ന്നാ​ല്‍ ത​ല​ച്ചോ​റി​നേ​റ്റ ക്ഷ​തം കു​ട്ടി​യു​ടെ മാ​ന​സി​ക വ​ള​ര്‍​ച്ച​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് ശേ​ഷം ഷെ​ഫീ​ഖ് വ​ർ​ഷ​ങ്ങ​ളാ​യി അ​ൽ അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണു​ള്ള​ത്. രാ​ഗി​ണി എ​ന്ന ആ​യ​യാ​ണ് കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​ത്.

2021ലാ​ണ് കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി​രു​ന്നു. ദൃ​ക്‌​സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​ല്‍ മെ​ഡി​ക്ക​ല്‍ തെ​ളി​വു​ക​ളു​ടേ​യും സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടേ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

Tags :
kerala
Advertisement
Next Article