Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എഫ് എഫ് സി ക്രിക്കറ്റ് ലീഗ് സീസൺ 6ൽ ക്രിക്കറ്റ് ബോയ്സ് ടീം ജേതാക്കളായി!

11:15 PM Jun 08, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : എഫ് എഫ് സി (ഫ്രൈഡേ ഫ്രണ്ട്‌സ് ക്ലബ്‌) അബൂഹലീഫ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസൺ 6ൽ ക്രിക്കറ്റ് ബോയ്സ് ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ എസ് സി സി ക്രിക്കറ്റ് ക്ലബ്റണ്ണേഴ്സ് അപ്പ് ആയി. മാൻ ഓഫ് ദി മാച്ച്ചായി ക്രിക്കറ്റ് ബോയ്സിലെ നാസർ തിരഞ്ഞെടുക്കപ്പെട്ടു. ഫൈറ്റേഴ്സ് ഗ്രൗണ്ടിൽ നടന്ന ലൂസേസ് ഫൈനലിൽ റോയൽ ഫൈറ്റേഴ്സ് ടീമിനെ പരാജയപ്പെടുത്തി സ്പാർക്ക് ഇലവൻ ടീം സെക്കൻഡ് റണ്ണർ അപ്പായി. ഈ ടീമിലെ തന്നെ ഹസീബ് പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

ക്രിക്കറ്റ് ബോയ്സ് ടീമിലെ മഹി ടൂർണമെന്റിലെ മികച്ച താരവും മികച്ച ബാറ്റ്സ്മനും ആയി തിരഞ്ഞെടുക്കപ്പെട്ടു, മികച്ച ബൗളറായി സ്പാർക്ക് ഇലവിനിലെ ഷാനുവും മികച്ച വിക്കറ്റ് കീപ്പറായി എസ് സി സി ടീമിലെ സാദിഖ് ബാഷയും, മികച്ച ടീം സ്കോർ (സിംഗിൾ മാച്ച് ) ചെയ്തതിന് ബ്ലാക്ക് ആൻഡ്‌‌ വൈറ്റ് ടീമും തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും സിറ്റിബസ് സീനിയർ എച്ച് ആർ സ്പെഷ്യലിസ്റ്റ് ശ്രീ മുബാറക് കാമ്പ്രത്, ടൂർണമെൻറ് മെയിൻ സ്പോൺസർ മെഡെക്സ് ഗ്രൂപ്പ് സൈൻ അബൂഹലീഫ ബ്രാഞ്ച് മാനേജർ സലിം, സ്പോൺസർ മാരായ പാരഗൺ, ബ്രൈറ്റ് ഇൻറർനാഷണൽ, ബുർഹാൻ, റീജിയൻ കമ്പനി ട്രെൻഡ്സ് എന്നിവർ ചേർന്നു നൽകി. എഫ് എഫ് സി ക്രിക്കറ്റ് കോഡിനേറ്റേഴ്സ് മുഹമ്മദ് ഷെരീഫ്, നിതിൻ ഫ്രാൻസിസ്, മനുമോൻ ഗോപിനാഥൻ, പ്രകാശ്, പരന്താമൻ, അജയ്, അരുൾ, ശരവണൻ എന്നിവർ സന്നിഹിതരായിരുന്നു. എഫ് എഫ് സി ക്രിക്കറ്റ് സീസൺ 7, 22 ടീമുകളുമായി ജൂൺ 14 മുതൽ തുടങ്ങുന്നതായി എഫ് എഫ് സി ടീം മാനേജ്മെൻറ് അറിയിച്ചു

Advertisement
Next Article