Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മീൻ പിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞ് മരിച്ചു

01:30 PM Nov 13, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: മൈനാഗപ്പള്ളി കാരൂർക്കടവ് പാലത്തിനു സമീപമുള്ള പുഞ്ചയിൽ ഫൈബർ വള്ളം മറിഞ്ഞ് മീൻ പിടിക്കാൻ പോയ യുവാവ് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി തെക്ക് മുടിയിൽ തെക്കതിൽ വിഷ്ണു (34) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 6 ഓടെ ആയിരുന്നു സംഭവം. വിഷ്ണു ഉൾപ്പെടെ 4 പേരാണ് ഫൈബർ വള്ളത്തിൽ പുഞ്ചയിലേക്ക് പോയത്.വളളം മറിഞ്ഞപ്പോൾ ബാക്കി 3 പേരും നീന്തി രക്ഷപ്പെട്ടു.എന്നാൽ നീന്തൽ അറിയാത്ത വിഷ്ണു മുങ്ങിതാഴുകയായിരുന്നു.സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇന്ന് (തിങ്കൾ) രാവിലെ ശാസ്താംകോട്ട ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം
ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement

Advertisement
Next Article