Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഷോളയാർ ഡാം നിറയ്ക്കൽ:
തമിഴ്നാട് കരാർ ലംഘിക്കുന്നു

06:30 PM Feb 13, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: ഷോളയാർ ഡാം നിറയ്ക്കുന്നതിൽ തമിഴ്നാട് കരാർ ലംഘിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇതിന്റെ ഭാഗമായി കേരളത്തിന് നഷ്ടമുണ്ടായി‌. തമിഴ്നാടുമായി ചർച്ച നടത്തിയതിന്റെ ഭാഗമായി ജലം ലഭിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും കരാർ ലംഘിക്കുന്നുവെന്നും അദ്ദേഹം രേഖാമൂലം മറുപടി നൽകി.
അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുന്നുണ്ട്. സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ള കർഷകർക്ക് അധിക വൈദ്യുതിയുടെ തുക നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നതിലെ പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും വൈദ്യുതി നൽകുന്നതിൽ പല കമ്പനികളും വിമുഖത കാണിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Advertisement

Tags :
kerala
Advertisement
Next Article