For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു

02:36 PM Oct 16, 2024 IST | Online Desk
മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു
Advertisement

തിരുവനന്തപുരം: മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സമൂഹ മാധ്യമത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് നടന്‍ ബൈജു മാപ്പു പറഞ്ഞത്.

Advertisement

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു. മുന്നിലെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നുമാണ് ബൈജു സമൂഹ മാധ്യമത്തിലൂടെ വിശദീകരിക്കുന്നത്.

ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജുവിന്റെ വാഹനം സ്‌കൂട്ടര്‍ യാതക്കാരനെ ഇടിച്ചത്. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്

Tags :
Author Image

Online Desk

View all posts

Advertisement

.