സര്‍ക്കാര്‍ ഓഫീസുകളിലെ റീല്‍സ് ചിത്രീകരണം സ്ഥിരം സംഭവം: ബലിയാടയത് തിരുവല്ല നഗരസഭ ജീവനക്കാര്‍ മാത്രം
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ചെയ്ത് താരമാകാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍് മത്സരിക്കുന്നത്. തിരുവനന്തപുരം തൈക്കാടുള്ള നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ഡിപിഎം ഓഫീസിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥര്‍ ഒന്നും രണ്ടുമല്ല റീല്‍സ് ചിത്രീകരിക്കുന്നത്. അതും ഓഫീസ് സമയത്ത്. ഒന്നോര രണ്ടോ പേരല്ല. പത്ത് ജീവനക്കാരാണ് റീല്‍സില്‍ തകര്‍ത്ത് അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്്ത് വൈറലാകുക. ഇപ്പോള്‍ ട്രെന്റ് അതൊക്കെയാണല്ലോ. ചുവപ്പു നാടയില്‍ പൊടി പിടിച്ചു കിടക്കുന്ന ഫയലുകള്‍ അവിടെ ഉറങ്ങട്ടെ. നമുക്ക് റീല്‍സ് ചെയ്ത് പൊളിക്കാം എന്ന മനോഭാവത്തില്‍ റീല്‍സ് ചീത്രീകരണം തുടരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം(എന്‍ആര്‍എച്ച്എം) ജീവനക്കാരാണ് റീല്‍സില്‍ അഭിനയ മികവ് പുറത്തെടുത്തത്.
തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചീത്രീകരിച്ച സംഭവത്തില്‍ നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. റീല്‍ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ ജീവനക്കാര്‍ മറുപടിയായിനല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശന അച്ചടക്ക നടപടി ഉണ്ടാകുമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.