തമിഴ് നാട്ടിൽ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; 4 മരണം
11:29 AM Jun 29, 2024 IST | ലേഖകന്
Advertisement
Advertisement
ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 മരണം.രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലായിരുന്നു അപകടം ഉണ്ടായത്. 2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു എന്നാണ് പുറത്തു വരുന്ന വിവരം. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞെന്ന് സാത്തൂർ പൊലീസ് അറിയിച്ചു. അച്ചംകുളം സ്വദേശി രാജ്കുമാറിന്റെ (45) മൃതദേഹമാണു തിരിച്ചറിഞ്ഞത്. പരുക്കേറ്റവരെ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.