Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കടലോളം സ്നേഹം നുകർന്ന് ഹൈബി ഈഡൻ

06:35 PM Mar 20, 2024 IST | Veekshanam
Advertisement
Advertisement

കൊച്ചി: വൈപ്പിൻ കരയിലൂടെയായിരുന്നു ഇന്നലെ യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ തേരോട്ടം. പുലർച്ചെ ആറു മണിക്ക് കാളമുക്ക് ഹാർബറിൽ നിന്നാണ് ഹൈബി പ്രചാരണം തുടങ്ങിയത്. തോപ്പുംപടി ഹാർബറിൽ നടപ്പാക്കിയ വികസന പദ്ധതി ചൂണ്ടിക്കാട്ടിയ ഹൈബി തൊഴിലാളികളുടെ ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. തുടർന്ന് എളങ്കുന്നപ്പുഴ കർത്തേടം ഗുണ്ടു ഐലൻഡ് കയർ ഫാക്ടറിയിലെത്തി തൊഴിലാളികളുടെ പിന്തുണ തേടി. പരമ്പരാഗത തൊഴിൽ മേഖലകൾ നേരിടുന്ന പ്രതിസന്ധികളും ചർച്ചയായി. തടുർന്ന് സ്നേഹതീരം വൃദ്ധ സദനത്തിലെത്തിയ ഹൈബി ഈഡൻ ഏറെ സമയം അമ്മമാരുമൊത്ത് ചെലവിട്ടു. കടലോളം സ്നേഹംനല്കിയാണ് അമ്മമാർ ഹൈബിയെ അനുഗ്രഹിച്ചത്. മാലിപ്പുറത്തെ ചെമ്മീൻ ഫാക്ടറിയിലെത്തിയ ഹൈബിയെ പീലിംഗ് തൊഴിലാളികൾ സ്വീകരിച്ചു. ഹൈബി ഈഡന് വിജയാശംസകൾ നേർന്നാണ് അവർ യാത്രയാക്കിയത്.
എം.പി യായിരിക്കെ വൈപ്പിൻ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈബിയുടെ പ്രചാരണം. പ്രധാന വ്യക്തികളെ നേരിൽ കണ്ടും സ്‌ഥാപനങ്ങളിലെത്തി വോട്ടഭ്യർഥിച്ചും ഹൈബി ഈഡൻ വൈപ്പിൻ ജനതയുടെ മനസ് കീഴടക്കി.
വൈകിട്ട് പറവൂർ നിയോജക മണ്ഡലം കൺവൻഷനിൽ പങ്കെടുത്ത ഹൈബി ഈഡൻ തുടർന്ന് പറവൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും പിന്തുണ തേടി.

Tags :
kerala
Advertisement
Next Article