പാലക്കാടിന് 'മതേതരത്വത്തിന്റെ ഫിറ്റ്‌നസ്' തുടർച്ചക്കായി
പാലക്കാട് നിയോജക യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നത്തെ പ്രചാരണം ആരംഭിച്ചത് വിവിധ വ്യായാമ കേന്ദ്രങ്ങളിൽ നിന്നാണ്. പാലക്കാടിന്റെ മതേതര ഭൂമികയിൽ മതേതരത്വത്തിന്റെ ഫിറ്റ്നസ് നിലനിർത്തുവാൻ ഷാഫി പറമ്പിലിന് തുടർച്ചക്കാരനായി രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വരണമെന്ന് പാലക്കാട്ടുകാർ അഭിപ്രായപ്പെടുന്നു. കോർട്ട് റോഡിലെ ജിമ്മിൽ എത്തിയ രാഹുലിനോട് വ്യായാമത്തിനായി എത്തിയവർ അവരുടെ പല ആവശ്യങ്ങളും പങ്കുവെക്കുകയുണ്ടായി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പൺ ജിമ്മുകൾ വേണമെന്ന അഭ്യർത്ഥനയാണ് അവർ സ്ഥാനാർത്ഥിക്ക് മുൻപിൽ വെച്ചത്. അതോടൊപ്പം തന്നെ കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന പദ്ധതികൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. 'ആരോഗ്യത്തോടെ പാലക്കാട്' മുന്നേറുന്നതിന് അനിവാര്യമായ ഇടപെടലുകൾ ഉറപ്പാക്കുമെന്ന് രാഹുൽ അവർക്ക് വാഗ്ദാനം നൽകി. ഒപ്പം നിന്ന് സെൽഫി പകർത്തിയും ആശ്ലേഷിച്ചുമെല്ലാം അവർ രാഹുലിനോടുള്ള സ്നേഹം പങ്കുവെച്ചു. ഏറെ ഹൃദ്യ