ചുമതലയേറ്റ ദിവസം തന്നെ സർക്കാരിന്റെ തീരുമാനം തിരുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
10:32 AM Jan 03, 2025 IST | Online Desk
Advertisement
തിരുവനന്തപുരം: ആദ്യദിനം തന്നെ സർക്കാരിന്റെ നീക്കം തടുത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു സുരക്ഷയൊരുക്കിയിരുന്ന വിശ്വസ്തരായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പകരം സർക്കാരിന് വേണ്ടപ്പെട്ടവരെ നിയോഗിക്കാനുള്ള നീക്കമാണ് ഗവർണർ തടഞ്ഞത്. ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണ് ഗവർണറെ ഇക്കാര്യം അറിയിച്ചതെന്നാണ് വിവരം. ഇതിന് പിന്നിലെ ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്കു വിളിച്ചു വരുത്തുകയും ചെയ്തു.
Advertisement