Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യമുന എക്സ‌്പ്രസ് ഹൈവേയിൽ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിന് തീപിടിച്ച് അഞ്ചുപേർ വെന്തുമരിച്ചു

04:54 PM Feb 12, 2024 IST | veekshanam
Advertisement

ലക്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ‌്പ്രസ് ഹൈവേയിൽ കാറും ബസും കൂട്ടിയി ടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. മഥുരയിലെ മഹാവനിലാണ് സംഭവം നടന്നത്. ആഗ്രയിൽ നിന്ന് നോയിഡയിലേക്ക് പോവുക യായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Advertisement

ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ബസ് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരു ന്നു. ഇതോടെ പിന്നാലെയെത്തിയ കാർ ബസി ൽ ഇടിച്ചു. ഇതിനുപിന്നാലെ രണ്ടുവാഹനങ്ങൾ ക്കും തീപിടിച്ചു. ബസിലെ യാത്രക്കാർ രക്ഷപ്പെട്ടു. അതേസമ യം, കാറിലുണ്ടായിരുന്ന അഞ്ചുപേർ വെന്തുമരിച്ചുവെന്ന് മഥുര സീനിയർ പോലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞു, മറ്റ് യാത്രക്കാരെ തിരിച്ചറിയാൻ ശ്രമം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Next Article