പെട്രോള്‍ പമ്പ് ആക്രമണം അഞ്ച് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം/കാട്ടാക്കട : കാട്ടാക്കട-ബാലരാമപുരം റോഡില്‍ ഊരൂട്ടമ്പലം നിറമണ്‍ കുഴിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തിയ കേസില്‍ അഞ്ച് പേരെ മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.നീറമണ്‍കുഴി കൊട്ടിയക്കോണം എം.ആര്‍ കോട്ടേജില്‍ ബ്ലസന്‍ ദാസ്(27),തേമ്പാമുട്ടം പുതുക്കാട് നൗഷാദ് മന്‍സിലില്‍ അര്‍ഷാദ്(24),അരുവാക്കോട് ജിതീഷ് ഭവനില്‍
അനീഷ്‌കുമാര്‍(30),കാരോട് കാക്കവിള അഭിജിത് കോട്ടേജില്‍ അമിത്കുമാര്‍(23),പഴയകാരയ്ക്കാമണ്ഡപം പൊറ്റവിള വേലിക്കകം വീട്ടില്‍ അഖില്‍(25) എന്നിവരാണ് പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് രാത്രിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം നാല് ബൈക്കുകളില്‍ പെട്രോള്‍ പമ്പിലെത്തിയ പത്തോളം സംഘം പെട്രോള്‍ അടിച്ചശേഷം കാശ് നല്‍കാതെ മടങ്ങാന്‍ ശ്രമിച്ചത് പമ്പിലെ ജീവനക്കാരന്‍ ചോദ്യം ചെയ്തു ഇതേ തുടര്‍ന്ന് ജീവനക്കാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുയും ജീവനക്കാരന്റെ കയ്യിലുണ്ടായിരുന്ന 25000 രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നു കളയുകയുമായിരുന്നു. പമ്പുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാറനല്ലൂര്‍ പോലീസ് സ്ഥത്തെത്തി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് പ്രതികളെ തിരച്ചറിഞ്ഞു. എന്നാല്‍ ഇവര്‍ സംഭവത്തിനുശേഷം ഒളിവില്‍ പോകുകയായിരുന്നു.പോലീസിന്് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബാലരാമപുരത്ത് സമീപം വച്ച് ശനിയാഴ്ച രാവിലെ അഞ്ച് പേരെ പിടികൂടുകയായിരുന്നു. മാറനല്ലൂര്‍ സി.ഐ ഷിബു, എസ്.ഐ കിരണ്‍ശ്യാം,സി.പിഒ മാരായ സൈജു, പ്രശാന്ത്,വിപിന്‍,ശ്രീജിത്,അക്ഷയ്,അഖില്‍ എന്നിവര്‍
ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്.