Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഫൊക്കാന രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിങ്ങ്ടണ്‍ ഡി സിയിൽ

03:31 PM Jan 30, 2024 IST | Online Desk
Advertisement
Advertisement

നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിങ്ങ്ടണ്‍ ഡി സി യില്‍ വെച്ച് നടക്കുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു . വാഷിങ്ങ്ടണ്‍ ഡി സി യിലെ നോര്‍ത്ത് ബെഥസ്ഡ മോണ്ട്ഗോമറി കൗണ്ടി കണ്‍വെന്‍ഷന്‍ സെന്‍റര്‍ അറ്റ് മാരിയറ്റ് ആണ് കണ്‍വെന്‍ഷന് വേദിയാകുന്നത് .

മുന്‍ കേന്ദ്രമന്ത്രിയും എം പി യുമായ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ് എം പി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. കവി മുരുകന്‍ കാട്ടാക്കടയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും .വിവിധ രാജ്യങ്ങളില്‍ നിന്നായി 60 അംഗ സംഘടനകളില്‍ നിന്നുമുള്ള 1500 പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ബിസിനസ് മീറ്റ്, മീഡിയ സെമിനാര്‍, നേഴ്സസ് സെമിനാര്‍, വിമന്‍സ് ഫോറം, സാഹിത്യ പുരസ്ക്കാരം, ടാലന്‍റ് കോംപെറ്റീഷന്‍സ് എന്നിവ ത്രിദിന കണ്‍വെന്‍ഷനില്‍ നടക്കും. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടും.

1983 ല്‍ രൂപീകരിച്ച ഫൊക്കാന നാളിതു വരെ ജന്മനാടിന്‍റെ പൈതൃകവും,സംസ്കാരവും ഉള്‍കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

ഫൊക്കാന ഭവന പദ്ധതിയില്‍ 10 വീടുകള്‍ക്ക് 36 ലക്ഷം രൂപ, ഹൈസ്കൂള്‍ - നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, അശരണര്‍ക്ക് ആശ്വാസധനം എന്നിവ പ്രധാന പദ്ധതികളില്‍പെടുന്നു. മലയാള ഭാഷയെ പരിപോഷിപ്പിക്കാന്‍ ' ഭാഷക്കൊരു ഡോളര്‍ ' ഫൊക്കാനയുടെ അഭിമാന പദ്ധതിയാണ്.

Advertisement
Next Article