For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ഫോക്' ആർട്സ് ഫെസ്റ്റ് : യു.ഐ. എസ്. പ്രിൻസിപ്പാൾ ശ്രീ സി. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.

 ഫോക്  ആർട്സ് ഫെസ്റ്റ്   യു ഐ  എസ്   പ്രിൻസിപ്പാൾ ശ്രീ സി  രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു
Advertisement
Advertisement

കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആർട്സ് ഫെസ്റ്റ് 2024 നു തുടക്കമായി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച നടന്ന ഒന്നാം ഘട്ടം യൂനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ സി രാധാകൃഷ്‍ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പി ലിജീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന സമ്മേളനത്തിന് ആർട്സ് സെക്രട്ടറി വിനോജ് കുമാർ സ്വാഗതവും ആർട്സ് കമ്മിറ്റി അംഗം രാജേഷ് ബാബു നന്ദിയും പറഞ്ഞു.

ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ, രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത്, ഉപദേശക സമിതി അംഗം വിജയേഷ്‌ കെ വി, വനിതാ വേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി ജോയിന്റ് സെക്രട്ടറി ശിഖ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.16 ഇനങ്ങളിലായി നൂറ്റമ്പതോളം പേര് ഒന്നാം ഘട്ട മത്സരത്തിൽ പങ്കാളികൾ ആയി. മൂന്നൂറിലധികം പേർ പങ്കെടുക്കുന്ന നൃത്തഇനങ്ങൾ ഉൾപ്പെടുന്ന ഇരുപത്തൊമ്പതോളം മത്സരങ്ങൾ ഉള്ള രണ്ടാം ഘട്ടം മെയ്‌ 10 നു അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂളിൽ വിവിധ വേദികളിൽ ആയി നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.