വനം വകുപ്പ് മന്ത്രിയെ പുറത്താക്കണം : ടി . സിദ്ധിഖ്
10:58 AM Feb 17, 2024 IST | ലേഖകന്
Advertisement
Advertisement
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും വന്യമൃഗ അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പ് മന്ത്രിയെ പുറത്താക്കണമെന്ന് ടി . സിദ്ധിഖ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ നേരിട്ടെത്തുകയും വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിയുള്ള നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു . മനുഷ്യരുടെ ദീനരോദനം ഉയരുകയാണെന്ന് കുറ്റപ്പെടുത്തിയ എം.എൽ എ വനം വകുപ്പ് മന്ത്രിയെ പുറത്താക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
ചികിത്സ വൈകിയതാണ് പോളിന്റെ മരണത്തിന് കാരണമായത്. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയവസ്ഥകൂടിയാണ് പോളിന്റെ മരണത്തിനു കാരണമായത്.അതിനാൽ മെഡിക്കൽ കോളജിൽ എയർ ലിഫ്റ്റിങ് സൗകര്യം ഏർപ്പെടുത്തണം എന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചു.