For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രാഷ്ട്രീയം അവസാനിപ്പിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

07:37 PM Jun 09, 2024 IST | Online Desk
രാഷ്ട്രീയം അവസാനിപ്പിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
Advertisement

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ 18 വർഷത്തെ ജനപ്രതിനിധിയായുള്ള തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ലോക്സഭയിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നും ബിജെപി പ്രവർത്തനകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Advertisement

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച രാജീവ് ചന്ദ്രശേഖർ, കോൺഗ്രസിന്റെ ശശി തരൂരിനോട് പരാജയപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പിന്മാറ്റം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Tags :
Author Image

Online Desk

View all posts

Advertisement

.