വയനാട് പനമരത്തുനിന്നും തട്ടിക്കൊണ്ടുപോയ പതിനാലുകാരി പീഡനത്തിന് ഇരയായി; കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിൽ
01:03 PM Mar 21, 2024 IST | ലേഖകന്‍
Advertisement
Advertisement
പനമരം: വയനാട് പനമരത്തുനിന്നു കാണാതായ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായെന്നു പൊലീസ്. പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ (28) , രണ്ടാം ഭർത്താവ് വിനോദ് (29) എന്നിവരാണു പെൺകുട്ടിയെ തട്ടികൊണ്ടുപോയത്. കഴിഞ്ഞ ശനിയാഴ്ചയാണു പെൺകുട്ടിയെ കാണാതായത്. തുടർന്നു രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ചയാണു പെൺകുട്ടിയെ തൃശൂരിലെ പാലപ്പെട്ടി വളവിൽനിന്നു കണ്ടെത്തിയത്.
വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്നാണു പൊലീസിന് കിട്ടിയ വിവരം. പെൺകുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്നു കണ്ടെത്തിയത്. പിന്നാലെ തങ്കമ്മയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.