Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കരിമണലിൽ ലാഭവിഹിതം നൽകാതെ തട്ടിപ്പ്;
വ്യവസായ വകുപ്പ് മറുപടി പറയേണ്ടി വരും

12:12 AM Jan 14, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കേസിന്റെ അന്വേഷണം പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയിലേക്കും നീളുന്നതോടെ സർക്കാർ പ്രതിസന്ധിയിൽ. കരിമണൽ സംസ്കരണത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ പൊതുമേഖല സ്ഥാപനമുണ്ടെന്നിരിക്കെ, സ്വകാര്യ കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാനായി വ്യവസായ വകുപ്പ് കൂട്ടുനിന്നുവെന്നതാണ് ഗുരുതരം. കൊച്ചിയിലെ സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആര്‍എൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ.അതു തന്നെയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കും ചെയ്തത്.  സിഎംആര്‍എല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതവും വ്യവസായ വികസന കോര്‍പറേഷന് അവകാശപ്പെട്ടതാണ്. എന്നാൽ, സിഎംആര്‍എൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെച്ചു, പണം വഴിമാറ്റി കീശയിലാക്കിയെന്നാണ് ആരോപണം. ഇതിന് കെഎസ്ഐഡിസി കൂട്ടുനിന്നുവെന്നതാണ് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കെഎസ്‌ഐഡിസിക്കെതിരായി അന്വേഷണം വരുന്നത് ഗുരുതരമാണെന്ന് വിഷയം പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിക്കൊണ്ടുവന്ന കോൺഗ്രസ് എംഎൽഎ അഡ്വ. മാത്യു കുഴൽനാടന്റെ മുന്നറിയിപ്പ്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നത്. കെഎസ്ഐഡിസിക്കെതിരായ അന്വേഷണത്തിൽ മന്ത്രി പി. രാജീവ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ക്രമക്കേടുകൾക്കു വ്യവസായ വകുപ്പ് കൂട്ടുനിന്നതായാണു സംശയിക്കേണ്ടതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കരിമണൽ കമ്പനിക്കു ലാഭം ഉണ്ടാക്കി കൊടുക്കാൻ വ്യവസായ വകുപ്പ് കൂട്ടുനിന്നോ എന്നതിനു മന്ത്രി മറുപടി പറയണം. സര്‍ക്കാരിന് അവകാശപ്പെട്ട 14 ശതമാനം ലാഭവിഹിതം നൽകാതെ തട്ടിപ്പ് കാണിച്ച സിഎംആര്‍എൽ കമ്പനിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് മന്ത്രി പറയണം. സര്‍ക്കാരിനെതിരെ വിശ്വസനീയമായ തെളിവുകൾ പലപ്പോഴായി വന്നിട്ടും യഥാര്‍ത്ഥത്തിൽ കേന്ദ്രസര്‍ക്കാര്‍ അധികാരം പ്രയോഗിക്കാൻ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.  കെഎസ്ഐഡിയും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത് ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎയും ചൂണ്ടിക്കാട്ടി.

Advertisement

Advertisement
Next Article