Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മൊബൈല്‍ ഫോണ്‍ റീചാര്‍ജിന്റെ പേരില്‍ തട്ടിപ്പ്: ശ്രദ്ധിക്കണമെന്ന് പൊലീസ്

04:05 PM Nov 08, 2024 IST | Online Desk
Advertisement

കൊച്ചി: മൊബൈല്‍ ഫോണ്‍ റീചാര്‍ജിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പൊലീസ്. കുറഞ്ഞ നിരക്കില്‍ റീചാര്‍ജ് ചെയ്യാമെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണത്തെക്കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Advertisement

സോഷ്യല്‍മീഡിയയില്‍ ഓഫര്‍ പോസ്റ്ററിനൊപ്പം ഒരു വ്യാജ ലിങ്കും ഉണ്ടും. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കാം. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പൊലീസ് പറയുന്നു. തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ ംംം.ര്യയലൃരൃശാല.ഴീ്.ശി എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Tags :
keralanews
Advertisement
Next Article