Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗൂഗിൾപേയില്‍ നിന്ന് ഫോൺപേയിലേക്ക്; ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റംവരുത്താനൊരുങ്ങി ആർബിഐ

01:03 PM Dec 28, 2024 IST | Online Desk
Advertisement

മുംബൈ: ഏതു യുപിഐ ആപ്പും ഡിജിറ്റല്‍ വാലറ്റുമായി ബന്ധിപ്പിക്കാന്‍ഒരുങ്ങി റിസര്‍വ് ബാങ്ക്. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ക്കാണ് ഇത് സാധിക്കുക. ഇതോടെ ഡിജിറ്റല്‍ വാലറ്റുകള്‍ യുപിഐ പ്ലാറ്റ്‌ഫോമില്‍ പരസ്പരം ഉപയോഗിക്കാന്‍ സാധിക്കും. ഇതുവരെ ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ക്കായിരുന്നു ഏതു യു.പി.ഐ. ആപ്പും ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നത്.

Advertisement

പ്രീപെയ്ഡ് പേമെന്റ് സേവന കമ്പനികള്‍ നല്‍കിവന്നിരുന്ന ഡിജിറ്റല്‍ വാലറ്റ്, ആ കമ്പനിയുടെതന്നെ യുപിഐ ആപ്പുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. കെവൈസിയുള്ള ഡിജിറ്റല്‍ വാലറ്റാണെങ്കില്‍ ഇനി മുതല്‍ അത് എല്ലാ യുപിഐ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായും ബന്ധിപ്പിച്ച് ഉപയോഗിക്കാനാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഇതിനായി പ്രീപെയ്ഡ് പേമെന്റ് സേവനം നല്‍കുന്ന കമ്പനികള്‍ ഡിജിറ്റല്‍ വാലറ്റുകളുടെ കെവൈസി. നടപടികള്‍ കൃത്യമായി നടപ്പാക്കണമെന്നും മറ്റു തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.

Tags :
Tech
Advertisement
Next Article