ജി സ്റ്റീഫൻ എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ല; ഗർഭിണിയടക്കമുള്ള കുടുംബത്തിന് നേരെ മർദ്ദനം
10:46 AM Jul 16, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: കാട്ടാക്കടയിൽ ജി സ്റ്റീഫൻ എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി സ്റ്റീഫൻ എംഎൽഎക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കുമെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്.
Advertisement
കുടുംബം സഞ്ചരിച്ചിരുന്ന കാർ അടിച്ചുതകർത്തെന്നും യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചെന്നുമുള്ള ഗുരുതര ആരോപണമാണ് എംഎൽഎയ്ക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കുമെതിരെ ആരോപിക്കുന്നത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ഇവർക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി. എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
Next Article