ഗാസയിലെ വ്യോമാക്രമണം: നെതന്യാഹുവിന് മുന്നറിയിപ്പുമായി ബൈഡന്‍
വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നീക്കങ്ങളില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വകതിരിവില്ലാത്ത ബോംബാക്രമണം മൂലം ഇസ്രായേലിന് ആഗോള പിന്തുണ നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്നാണ് ബൈഡന്റ് മുന്നറിയിപ്പ്. നേരത്തെ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ തിരിച്ചടി നല്‍കുന്നതില്‍ പിന്തുണയുമായി ബൈഡന്‍ രംഗത്തെത്തിയിരുന്നു.
ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനെതിരായ തിരിച്ചടിയെ ഭൂരിഭാഗം രാജ്യങ്ങളും പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ വകതിരിവില്ലാത്ത ബോംബാക്രമണം നടക്കുന്നതുമൂലം പിന്തുണ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്ന് ബൈഡന്‍ പറയുന്നു. ഹമാസിന് തിരിച്ചടി നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ പലസ്തീനിലെ നിരപരാധികളെ സംരക്ഷിക്കേണ്ടതുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ രണ്ടാം ലോക യുദ്ധകാലത്തെ സഖ്യങ്ങളുമായി ഇസ്രായേല്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. അത്തരമൊരു യുദ്ധം ഇനിയും സംഭവിക്കാതിരിക്കാനാണ് ആഗോള സംഘടനകള്‍ സ്ഥാപിച്ചിരിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം യുഎസ് തെറ്റുകള്‍ ചെയ്തവെന്നും ബൈഡന്‍ പറഞ്ഞു. നെതന്യാഹു നല്ല സുഹൃത്താണെന്നും എന്നാല്‍ ഇപ്പോഴത്തെ സമീപനത്തില്‍ മാറ്റം വരുത്തണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.
ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 18,400 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഭരണകക്ഷിയായ ഹമാസിന്റെ കണക്ക്. ഇതിലേറെയും സാധാരണക്കാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിലും സാധാരണക്കാരായിരുന്നു ഏറെയും. ഹമാസിന്റെ ഉന്മൂലനവും ബന്ദിയാക്കിയവരുടെ മോചനവും ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ഗാസ ആക്രമിക്കാന്‍ തുടങ്ങിയത്. എന്നാല്‍ യുദ്ധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസ ചോരപ്പുഴയാകുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ക്കടക്കം ജീവന്‍ പൊലിഞ്ഞതോടെ ആഗോളതലത്തില്‍ സമാധാന ശ്രമം ആരംഭിക്കുകയായിരുന്നു.
പുടിനും സെലന്‍സ്‌കിക്കും തോന്നിയ ചില സംശയങ്ങള്‍; കൊന്നും കൊലവിളിച്ചും തുടരുന്ന യുക്രൈന്‍ യുദ്ധം ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ഇസ്രായേല്‍ നാലു ദിവസത്തേക്ക് വെടിനിര്‍ത്തന്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെര്‍സ് വിളിച്ചുചേര്‍ത്ത രക്ഷാസമിതിയോഗത്തില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎഇ കരടുപ്രമേയം അവതരിപ്പിച്ചെങ്കിലും യുഎസ് എതിര്‍ത്തിരുന്നു. 90 രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു യുഎഇ പ്രമേയം അവതരിപ്പിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് നെതന്യാഹുവിന് മുന്നറിയിപ്പുമായി ബൈഡന്‍ രംഗത്തെത്തിയത്.