For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

റിയാദ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ പ്രഥമ ജനറൽ ബോഡി

10:01 PM Sep 23, 2024 IST | നാദിർ ഷാ റഹിമാൻ
റിയാദ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ പ്രഥമ ജനറൽ ബോഡി
Advertisement

റിയാദ്: സ്വദേശത്തും വിദേശത്തുമുള്ള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻന്റെ (PCWF ) സൗദി റിയാദ് ഘടകം രൂപീകരിച്ചതിനു ശേഷമുള്ള പ്രഥമ ജനറൽ ബോഡി മീറ്റിംഗ് എക്സിറ്റ് 18 ലുള്ള സഫ്‌വാ ഇസ്തിറായിൽ വെച്ച് വിപുലമായിരീതിയിൽ സംഘടിപ്പിച്ചു.

Advertisement

മുഖ്യ രക്ഷാധികാരിയും സാമൂഹ്യപ്രവർത്തകനുമായ സലിം കളക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തങ്ങളെ പറ്റിയും റിയാദിലെ പൊന്നാനി താലൂക് നിവാസികൾക്കിടയിൽ സംഘടന കുറഞ്ഞ കാലത്തിനിടയിൽ നേടിയ സ്വീകാര്യതയും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ മുഖ്യാതിഥിതിയായി പങ്കെടുത്ത പ്രശസ്ത ബിസ്സിനെസ്സ് കോച്ചും ട്രെയ്നറുമായ ഫസൽ റഹ്‌മാൻ , കൂട്ടായ്മകളുടെ പ്രസക്തിയെ പറ്റിയും ഓരോ വ്യക്തികളും അവരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്തിന്റെ പ്രസക്തിയെ കുറിച്ചും വിശദമായി സംസാരിച്ചു. പ്രസിഡന്റ് അൻസാർ നൈതല്ലൂർ അദ്ധ്യക്ഷത വഹിച്ചു.

വയനാട് ദുരന്തത്തിൽ വിടപറഞ്ഞ സഹോദരങ്ങൾക്ക് വേണ്ടി മൗനപ്രാർത്ഥന നടത്തി ആരംഭിച്ച സാംസ്കാരിക പരിപാടിയിൽ വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖ പ്രഭാഷണം നിർവഹിച്ചു. റിയാദിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്യൂലന്സറും വനിതാ പ്രവർത്തകസമിതി അംഗവുമായ സാബിറ ലബീബ് സംഘടനയെ പരിചയപ്പെടുത്തി. ഫസലു കൊട്ടിലുങ്ങലിന്റെ കാലിക പ്രസക്തമായ അഭിനിവേഷം എന്ന കവിതയോടെ തുടങ്ങിയ സാംസ്കാരിക സദസ്സിൽ വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീർ സ്വാഗതവും സെക്രട്ടറി ഫാജിസ് പി നന്ദിയും പറഞ്ഞു.

പ്രവർത്തന റിപ്പോർട് സുഹൈൽ മഖ്ദൂം , സാമ്പത്തിക റിപ്പോർട്ട് ഷമീർ മേഘ ,ജനസേവന വിഭാഗം റിപ്പോർട്ട് അബ്ദുൽ റസാഖ് പുറങ് എന്നിവർ അവതരിപ്പിച്ചു. ജനസേവന വിഭാഗം അംഗങ്ങൾക്കു വേണ്ടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന "സാന്ത്വനം" പദ്ധതി എം എ ഖാദർ അവതരിപ്പിച്ചു, പദ്ധതിയുടെ ലോഗോ പ്രകാശനം കബീർ കാടൻസ് അഷ്‌കർ വി ക്ക് നൽകി നിർവഹിച്ചു.രക്ഷാധികാരി അംഗങ്ങൾ ഷംസു പൊന്നാനി,കെ ടി അബൂബക്കർ ,ബക്കർ കിളിയിൽ,ഐ ടി ചെയർമാൻ സംറൂദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അംഗങ്ങളുടെ നോർക്ക ,പ്രവാസിക്ഷേമ രെജിസ്ട്രേഷനു ആഷിഫ് മുഹമ്മദ് , ഫസ്‌ലു കൊട്ടിലുങ്ങൽ എന്നിവർ നേതൃത്വം നൽകി.അഥിതികൾക്കുള്ള മൊമെന്റോ വിതരണം മീഡിയ ചെയർമാൻ മുജീബ് ചങ്ങരംകുളം , അൽത്താഫ് കളക്കര ,ആഷിഫ് മുഹമ്മദ് എന്നിവർ നൽകി.

വിവിധ കലാ കായിക പരിപാടികൾക്ക് അൻവർ ഷാ, മുഫാഷിർ , രമേശ്‌, എന്നിവർ നേതൃത്വം നൽകി.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.