Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

"മുഹമ്മദ് റാഫി മിറാക്കിൾ നൈറ്റ് 2024 " സംഘടിപ്പിച്ചു.

10:04 PM Jan 14, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ ( ജി എം എഫ് ) "മുഹമ്മദ് റാഫി മിറാക്കിൾ നൈറ്റ്" മലസ് ചെറീസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. തുടർച്ചയായി സംഘടിപ്പിക്കുന്ന റാഫി നെറ്റിൽ പതിവ് പോലെ റാഫി പാട്ടുകളുടെ ആരാധകരുടെ പങ്കാളിത്തം ശ്രേദ്ധേയമായി.

Advertisement

റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക സമ്മേളനത്തിൽ ചെയർമാൻ റാഫി പാങ്ങോട് ആമുഖ പ്രഭാഷണം നടത്തി. ഡോക്ടർ ജയചന്ദ്രൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. അബ്ദുൾ അസീസ് പവിത്ര, സനൂപ് പയ്യന്നൂർ, ഡോ. ഇന്ദ്രിസ്, അഷറഫ് ചേലാമ്പ്ര, കോയ സാഹിബ്, രാജു പാലക്കാട്, ഡാനി മാത്യു, ഷാജഹാൻ പാണ്ടാ, സുബൈർ കുമ്മിൾ, സജീർ ചിതറ, ഉണ്ണികൃഷ്ണൻ, ഹരികൃഷ്ണൻ, നസീർ കുമ്മിൾ, ടോം ചാമക്കാല, സുധീർ പാലക്കാട്, ബാബു പൊറ്റക്കാട്ട്, ഷാനവാസ്, ഹുസൈൻ വട്ടിയൂർക്കാവ്, റെഷീദ് ചിലങ്ക, നസീർ മൈത്രി, നൗഷാദ് തൊടുപുഴ, കുഞ്ഞുമുഹമ്മദ്, രാജു തൃശൂർ, നിഷാദ് ഈസ, സത്താർ മാവൂർ തുടങ്ങിയവർ സംസാരിച്ചു.

മുന്ന അയൂബ്, സുഹറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മിറാക്കിൾ നൈറ്റിനു മിഴിവേകി റഹീം ഉപ്പളയുടെ നേതൃത്വത്തിൽ റിയാദിലെ ഗായകരായ ജലീൽ കൊച്ചിൻ, കബീർ തലശ്ശേരി, നിഷ ബിനീഷ്, നൗഫൽ വടകര, അക്ഷയ് സുധീർ, അഞ്ജലി സുധീർ, ലെന ലോറൻസ്, ദേവിക ബാബുരാജ് തുടങ്ങിയവർ റാഫി സാബിന്റെ ഗാനങ്ങൾ ആലപിച്ചു. ഭൈമി സുബിൻ അവതാരക ആയിരുന്നു.ജനറൽ സെക്രട്ടറി ഷെഫീന സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.

Advertisement
Next Article