സ്വർണവിലയൽ വീണ്ടും വർധന
10:49 AM Jun 06, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 560 രൂപ കൂടി 53,840 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ കൂടി 6730 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വർധനവുണ്ടായത്.
Advertisement
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കൂടി 5600 രൂപയിലും പവന് 480 രൂപ കൂടി 44800 രൂപയിലെത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയാണ് ഇന്നത്തെ നിരക്ക്. 1 രൂപയുടെ വർധനവുണ്ടായി.
55,000 തൊട്ട സ്വർണവില കുറഞ്ഞത് ആഭരണം വാങ്ങാനിരുന്നവർക്ക് ആശ്വാസമാണെങ്കിലും സ്വര്‍ണം വില്ക്കാനുള്ളവര്ക്ക് അല്‍പ്പം കൂടി കാത്തിരിക്കാം. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടങ്ങളുമാണ് വിലയിലെ വ്യതിയാനങ്ങൾക്ക് കാരണമായി പറയുന്നത്.