Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വർണക്കടത്ത്: മോദിയുടെ പ്രസ്താവനയിലൂടെ ഒത്തുകളി വ്യക്തമായെന്ന് ചെന്നിത്തല

10:17 PM Jan 03, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ച് നടന്നുവെന്ന് എല്ലാവർക്കും അറിയാമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ ഇവർ തമ്മിലുള്ള ഒത്തുകളി പുറത്തു വന്നെന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണ്ണക്കടത്ത് നടന്നത് എവിടെ കേന്ദ്രീകരിച്ചാണെന്ന് അറിഞ്ഞിട്ടും നടപടി എടുക്കാതിരിക്കുകയാണ് ചെയ്തത്. കേസിൻ്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയതോടെ നിലച്ചതിന് പിന്നിലാരാണെന്ന് ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവർ തമ്മിലെ അന്തർധാര എത്രത്തോളമെന്ന് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിലെ ബി.ജെ.പി യുടെ വോട്ട് വിഹിതം പരിശോധിച്ചാൽ മനസ്സിലാകും. രാജ്യത്തൊട്ടാകെ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ ഇവിടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തെളിവകൾ പുറത്ത് വന്നിട്ടും ചെറുവിരൽ അനക്കാത്ത കേന്ദ്ര ഏജൻസികൾക്ക് പിന്നിൽ ഇവർ തമ്മിലുള്ള ധാരണയാണെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ ബോധ്യമായി. കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വെച്ച് നീങ്ങുന്ന ബിജെപി, കോൺഗ്രസിനെ കേരളത്തിൽ തകർക്കാൻ സിപിഎമ്മുമായി കൈകോർക്കുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടൊന്നും തകരുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് പാർലമെൻ്റ് ഇലക്ഷൻ കഴിയുമ്പോൾ ഇരുവർക്കും ബോധ്യമുമെന്നും ചെന്നിത്തല പറഞ്ഞു.

Advertisement

Advertisement
Next Article