പാസ്‌പോര്‍ട്ടിന്റെ രൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്
10:58 AM Jul 01, 2024 IST
|
Online Desk
Advertisement
മട്ടന്നൂര്‍:പാസ്‌പോര്‍ട്ടിന്റെ രൂപത്തില്‍ സ്വര്‍ണ്ണക്കടത്ത് 1.22 കിലോ ഭാരമുള്ള തനി സ്വര്‍ണത്തില്‍ നിര്‍മിച്ച 'സ്വര്‍ണ പാസ്‌പോര്‍ട്ട്' ആണിത്. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് സ്വര്‍ണക്കടത്തിന്റെ പുതിയരൂപം കണ്ട് ഉദ്യോഗസ്ഥരടക്കം മൂക്കത്ത് വിരല്‍വെച്ചത്.
Advertisement
ശനിയാഴ്ച ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് പാസ്‌പോര്‍ട്ടിന്റെ രൂപത്തിലാക്കിയ 87,32,220 രൂപ വിലവരുന്ന 1223 ഗ്രാം സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് പടന്ന സ്വദേശി കൊവ്വല്‍വീട്ടില്‍ പ്രതീശനാണ് പിടിയിലായത്. പോളിത്തീന്‍ കവറില്‍ പാസ്‌പോര്‍ട്ടിന്റെ ആകൃതിയിലാക്കി ഇയാള്‍ ധരിച്ച പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Article