Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വര്‍ണക്കട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മലപ്പുറത്ത് വ്യാപാരിയില്‍ നിന്ന് പണം തട്ടി; അസം സ്വദേശികള്‍ പിടിയില്‍

11:11 AM Jan 10, 2025 IST | Online Desk
Advertisement
Advertisement

മലപ്പുറം!.സ്വര്‍ണക്കട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മലപ്പുറത്ത് വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസില്‍ രണ്ട് അസം സ്വദേശികള്‍ പിടിയില്‍. കോഴിക്കോട് നിന്നാണ് ഇവരെ നടക്കാവ് പോലീസ് പിടികൂടിയത്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുളളതായി പോലീസ് പറഞ്ഞു.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ വ്യാപാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇജാജുല്‍ ഇസ്ലാം, റഈസുദ്ദീന്‍ എന്നിവരെ നടക്കാവ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വര്‍ണ്ണക്കട്ടിയാണെന്ന പേരില്‍ അര കിലോഗ്രാമോളം വരുന്ന ലോഹം കാണിച്ച് 12 ലക്ഷം രൂപയ്ക്ക് വില ഉറപ്പിച്ചു. വ്യാപാരി ആദ്യഗഡുവായി ആറ് ലക്ഷം രൂപ കോഴിക്കോട് ബസ്റ്റാന്റില്‍ വച്ച് ഇരുവര്‍ക്കും കൈമാറുകയും ചെയ്തു.

പിന്നീട് നാടുവിട്ട പ്രതികള്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. മൊബൈല്‍ ഫോണുകളും സിമ്മുകളും മാറ്റി മുങ്ങി നടക്കുകയായിരുന്ന പ്രതികള്‍. മറ്റൊരു തട്ടിപ്പിനായി തൃശൂരിലെത്തിയപ്പോഴാണ് നടക്കാവ് പോലീസ് ഇരുവരെയും പിടികൂടിയത്

Tags :
keralanews
Advertisement
Next Article