Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അധ്യാപകരേയും ജീവനക്കാരേയും സർക്കാർ പണിമുടക്കിലേക്ക് തള്ളിവിടുന്നു - രമേശ് ചെന്നിത്തല

07:34 PM Nov 07, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം:അധ്യാപകരുടേയും ജീവനക്കാരുടേയും അവകാശങ്ങളും ആനുകൂല്യങ്ങളും നിരന്തരമായി നിഷേധിച്ച് അവരെ പണിമുടക്കിലേക്ക് സർക്കാർ തള്ളി വിടുകയാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Advertisement

സെറ്റോയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് അധ്യപക ഭവനിൽ നടന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർലമെൻറ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജീവനക്കാരുടെ ശമ്പളം കൂടി കവർന്നെടുക്കാനുള്ള ഗൂഢനീക്കത്തിലാണ് സർക്കാർ. അനിയന്ത്രിതമായ വിലക്കയറ്റമാണ് സംസ്ഥാനത്തിലുള്ളത്. ഇടതുപക്ഷ യൂണിയനുകൾ കേന്ദ്ര സർക്കാരിനെ കുറ്റം പറയുമ്പോൾ കേരളത്തിലെ ഗവൺമെന്റിന്റെ ധൂർത്തും കൊള്ളയും കാണാതെ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ തുടർ ഭരണത്തിന്റെ കാലത്ത് സമസ്ത മേഖലകളിലും അഴിമതി സർവ്വസാധാരണമായി.

6 ഗഡു (18 %) ക്ഷാമബത്ത, ശമ്പള കുടിശ്ശിക, ലീവ് സറണ്ടർ എന്നിവ തടഞ്ഞുവച്ചിരിക്കുന്നു. ചികിത്സാ സഹായങ്ങൾ എല്ലാം അട്ടിമറിച്ചിരിക്കുന്നു. പങ്കാളിത്ത പെൻഷനിൽ ഇരട്ടത്താപ്പ് തുടരുന്നു. ഇത്തരം നീതി നിഷേധങ്ങൾക്കെതിരെ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ പ്രചരണ ജാഥ സംഘടിപ്പിക്കണം.

അവഗണനയും നീതി നിഷേധവും നേരിടുന്ന എല്ലാ വിഭാഗത്തിൽപ്പെട്ടവരേയും അണിനിരത്തി കൊണ്ടാകണം ജനുവരി 24 ലെ പണിമുടക്കെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ കെ അബ്ദുൾ മജീദ്, കെ.സി. സുബ്രഹ്മണ്യൻ,ആർ. അരുൺ കുമാർ, എ.എം ജാഫർ ഖാൻ, പി.കെ അരവിന്ദൻ,എം.എസ് ഇർഷാദ്, കെ.രാധാകൃഷ്ണൻ, രമേശ് എം. തമ്പി, അരുൺ കുമാർ ആർ, എസ് മനോജ്, അനിൽ എം. ജോർജ്ജ് ഒ.റ്റി പ്രകാശ്, വി.എം. ഷൈൻ, എം. ജെ തോമസ് ഹെർബിറ്റ്, ബി.എസ്. രാജീവ്എന്നിവർ സംസാരിച്ചു.

Tags :
featured
Advertisement
Next Article