Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശബരിമലയെ ദുരന്തഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു : രാഹുല്‍ മാങ്കൂട്ടത്തില്‍

01:21 PM Dec 12, 2023 IST | Veekshanam
Advertisement

കോഴിക്കോട്: ശബരിമലയെ ദുരന്തഭൂമിയാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ലക്ഷകണക്കിന് തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ ശബരിമലയില്‍ 625 പൊലീസ് മാത്രമാണുള്ളത്. അതേ സമയം കേരളത്തിലെ കാരണഭൂത വിഗ്രഹത്തെ ഊരു ചുറ്റിക്കാന്‍ 2200 പൊലീസുകാരാണുള്ളത്. ഇതെന്ത് നീതിയെന്ന് വ്യക്തമാക്കണം. തിരക്ക് മൂലം മാലയൂരി തിരിച്ച് പോകുന്ന തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലെ മുഖ്യമന്ത്രി മരിച്ചു പോയോ എന്നാണ് ചോദിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. ശബരിമലയ്‌ക്കെതിരായ സര്‍ക്കാരിന്റെ പ്രൊപ്പഗണ്ടയുടെ ഭാഗമാണ് ഈ വീഴ്ച. ഈ അവസ്ഥയില്‍ മകരവിളക്ക് എത്തിയാല്‍ മനുഷ്യ ദുരന്തം ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്നും രാഹുല്‍ പറഞ്ഞു. എസ്എഫ്ഐ കരിങ്കൊടി കാണിച്ചപ്പോള്‍ അത് നവോത്ഥാന കൊടിയായിരുന്നു. കെഎസ്‌യു കാണിച്ചാല്‍ അത് ഗറില്ലാ കരിങ്കൊടി. കൊടിക്ക് എന്തെങ്കിലും നിറവ്യത്യാസം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഗവര്‍ണര്‍ കാര്‍ തുറന്നപ്പോള്‍ ഓടിപ്പോയ എസ്എഫ്‌ഐകാര്‍ തിരിച്ചുവരണം. അവര്‍ക്ക് ആവശ്യമായ കായിക പരിശീലനം കെഎസ്‌യു നല്‍കും. ഇവരെ ഒളിംമ്പിക്സില്‍ മത്സരിപ്പിച്ചാല്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പാണെന്നും രാഹുല്‍ പരിഹസിച്ചു. നിരവധി കോടതി ഉത്തരവുകള്‍ ലംഘിച്ചാണ് നവകേരള സദസ്സ് മുന്നോട്ടുപോകുന്നത്. പഭാതനടത്തം അല്ലാതെ വേറെ റോള്‍ നവകേരള സദസ്സില്‍ മന്ത്രിമാര്‍ക്കില്ല. മന്ത്രിമാരുടെ കൊളസ്ട്രോള്‍ സര്‍ക്കാര്‍ ചെലവില്‍ കുറയ്ക്കുകയാണെന്നും രാഹുല്‍ പരിഹസിച്ചു. നവ കേരളസദസ്സ് പരാതിക്കാരെ അധിക്ഷേപിക്കുകയാണ്. ക്ഷേമ പെന്‍ഷന്‍ മുടങ്ങി എന്ന പരാതി കോര്‍പ്പറേഷനുകളിലേക്ക് അയക്കുന്നു. റോഡ്, കളിക്കളം തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ ഗ്രാമസഭയില്‍ നല്‍കണം എന്നുപറയുന്നു. ഗ്രാമസഭയ്ക്ക് റൂട്ട് മാപ്പ് കാണിക്കാനുള്ള പരിപാടിയാണോ ജനസദസ്സ് എന്നും രാഹുല്‍ ചോദിച്ചു. കരിങ്കൊടി പ്രതിഷേധം നടത്തുന്ന പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും മുഖ്യമന്ത്രി അതിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ഇത്തരം ജീവന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷ സേനയെ തെരുവില്‍ ആദരിക്കേണ്ടിവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നറിയിപ്പ് നല്‍കി. ഷൂസ് എറിഞ്ഞാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെടുന്ന മുഖ്യമന്ത്രി വീട്ടിലിരിക്കണം. നവകേരള സദസിന്റെ പ്രൊഡ്യൂസര്‍ റോളിലാണ് ബിജെപിയെന്നും ഗവര്‍ണര്‍ക്കതെിരെ കരിങ്കൊടി കാണിച്ചപ്പോള്‍ ബിജെപി നേതൃത്വം പ്രതികരിച്ചില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ഡിവൈഎഫ്‌ഐയുടെയും സര്‍ക്കാരിന്റെയും ഗുണ്ടായിസത്തിനെതിരെയും ശബരിമലയിലെ വീഴ്ചക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് സംഘടിത സമരങ്ങളിലേക്ക് കടക്കുമെന്നും രാഹുല്‍ കൂട്ടിചേര്‍ത്തൂ.

Advertisement

Advertisement
Next Article