For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കുട്ടികളുടെ ആരോഗ്യം വെച്ചു പന്താടാൻ സർക്കാരിനെ അനുവദിക്കില്ല: കെ.എസ്.യു

07:56 PM Apr 16, 2024 IST | Online Desk
കുട്ടികളുടെ ആരോഗ്യം വെച്ചു പന്താടാൻ സർക്കാരിനെ അനുവദിക്കില്ല  കെ എസ് യു
Advertisement

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമല്ലെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എസ്.യു. സ്കൂളുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ബിസിനസിൻ്റെ ഭാഗമായല്ല, മറിച്ച് നിയമപരമായി കൂട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ആവശ്യമില്ലെന്ന പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറിയുടെ വിവാദ ഉത്തരവ് ഇറങ്ങുമ്പോഴും കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് പാലിക്കപ്പെടേണ്ടുന്ന മിനിമം സുരക്ഷ മാനദണ്ഡങ്ങൾ പോലും ഇറക്കാൻ സാധിക്കാത്തത് വിദ്യാർത്ഥി സമൂഹത്തോടുള്ള സർക്കാരിൻ്റെ അവഗണനയും വ്യക്തത ഇല്ലായ്മയുടെയും ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യം വെച്ചു പന്താടാൻ സർക്കാരിനെ അനുവദിക്കില്ല,വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അറിവോടെയാണ് ഈ ഉത്തരവ്. നിത്യവൃത്തിക്ക് വേണ്ടി പൊതിച്ചോറ് വിൽക്കുന്നവരെ പോലും ഭക്ഷ്യസുരക്ഷ വകുപ്പ് നിരന്തരം വേട്ടയാടുമ്പോഴാണ് സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് ലൈസൻസ് വേണ്ടെന്ന സർക്കാരിൻ്റെ വിചിത്ര ഉത്തരവ് പുറത്തു വരുന്നത്. കുട്ടികളുടെ സുരക്ഷക്ക് പുല്ലുവില കൽപ്പിക്കുന്ന ഉത്തരവ് പിൻവലിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. പാവപ്പെട്ട കുട്ടികളാണ് സർക്കാർ സ്കൂളിൽ പഠിക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതും. അവരും ഈ നാടിൻ്റെ പ്രതീക്ഷയാണ്. അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതായുണ്ട്. വിഷയത്തിൽ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

Advertisement

Author Image

Online Desk

View all posts

Advertisement

.