വിപുല സൗകര്യങ്ങളോടെ മുഖം മിനുക്കി അബ്ബാസിയ ഗ്രാൻഡ് ഹൈപ്പർ !
കുവൈറ്റ് സിറ്റി : ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ ജലീബ് ഔട്ട്‌ലെറ്റിൽ ഇനി കൂടുതൽ സൗകര്യങ്ങൾ. ജലീബ് അൽ ഷുയൂഖ് ബ്ലോക്ക് -1ലെ ഗ്രാൻഡ് ഹൈപ്പർ വിശാലമായ സൗകര്യങ്ങളോടെ റീ ലോഞ്ച് ചെയ്തു. ഉപഭോക്താക്കളുടെയും അഭ്യുദയകാക്ഷികളുടെയും സാന്നിദ്ധ്യത്തിൽ ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ്, ജാസിം മുഹമ്മദ് ഖാമിസ് അൽ ഷറാഹ് എന്നിവർ ചേർന്ന് റീലോഞ്ച് കർമ്മം നിർവഹിച്ചു. ജമാൽ അൽ ദോസരി, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, സി.ഒ.ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുള്ള എന്നിവർക്ക് പുറമെ മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമാണ് ഗ്രാൻഡ് ഹൈപ്പർ ജലീബിന്റെ പുതുക്കിയ ശാഖയിൽ ലഭിക്കുക. ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തു. എല്ലാ തരം ഭക്ഷണപ്രിയരെയും ആകർഷിക്കുന്നതിനായി നവീകരിച്ച വിശാലമായ ഫുഡ് കോർട്ടും വിവിധ ബ്രാൻഡുകളുടെ പിൻബലത്തോടെ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള കളിസഥലവും മറ്റൊരു പ്രത്യേകതയാണ്. ഷോപ്പിങിനൊപ്പം ഭക്ഷണവും കുട്ടികളുടെ വിനോദവും കൂടി ജലീബ് ഔട്ട്‌ലെറ്റിൽ സാധ്യമാക്കാം. നവീകരിച്ച പഴം - പച്ചക്കറി, മൽസ്യ- മാംസ, ഇലക്ട്രോണിക്സ്, വസ്ത്ര - പാദരക്ഷ ഡിപ്പാർട്മെന്റുകളും മികച്ച നിലവാരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് .
മൂന്ന് വിജയികൾക്ക് ഹാവേൽ കാറുകൾ, പത്തു വിജയികൾക്ക് ഐഫോൺ 15പ്രൊമാക്സ്, ഇരുനൂറ് പേർക്ക് അമ്പത് കുവൈറ്റ് ദിനാർ ഗിഫട് വൗച്ചർ തുടങ്ങി ആകർഷണീയ സമ്മാനങ്ങലുമായി ലോഞ്ച് ചെയ്തിട്ടുള്ള ഗ്രാൻഡ് ഹൈപ്പർ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. ശൈഖ് ദാവൂദ് അൽ സൽമാൻ അൽ സബാഹ് ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരിക്ക് നൽകി പ്രകാശനം നിർവഹിച്ചു . ജൂൺ 28 വരെ നീണ്ടുനിൽക്കുന്ന ‘ഗ്രാൻഡ് ഷോപ്പിങ് ഫെസ്റ്റിവലിൽ’ അഞ്ചുദിനാറിനോ അതിനു മുകളിലോ ഗ്രാൻഡ് ഹൈപ്പറിന്റെ ശാഖകളിൽ നിന്നും പർച്ചേസ് ചെയ്യന്നവരിൽ നിന്ന് തിഞ്ഞെടുക്കുന്ന വിജയികളാണ് സമ്മങ്ങൾക്ക് അർഹരാകുന്നത്.