Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗ്രാൻഡ് ഹൈപ്പർ ഷാബ് അൽ ബഹറിയിൽ പ്രവർത്തനം ആരംഭിച്ചു

12:07 PM Apr 18, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ 41-ാമത് ഔട്ട്‌ലെറ്റ് ഷാബ്അൽ ബഹറിയിൽ പ്രവർത്തനം ആരംഭിച്ചു. ജാസിം ഖാമിസ് അൽ ഷറാഹ് ആണ് പുതിയ ഔട്ട്‌ലെറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ , സി ഒ ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, ബദർ അൽ സാലേഹ് എന്നിവർക്ക് പുറമെ മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും തദവസരത്തിൽ സന്നിഹിതരായിരുന്നു. ഷാബ് തീരാ ദേശത്തോട് ചേർന്ന ബ്ലോക്ക് 8ൽ നാലു ദിശകളിലേക്കും എളുപ്പം എത്തി ചേരാൻ കഴിയുന്ന 'മുഹമ്മദ് ഡാർവിഷ് അൽ അർദി' സ്ട്രീറ്റിലെ 'ധനാത് അൽ ഖൈർ കോർണർ' ലാണ് ഒറ്റ നിലയിലായി വിശാലമായ ഷോപ്പിങ് സൗകര്യത്തോടു കൂടിയ പുതിയ സ്റ്റോർ തുറന്നിട്ടുള്ളത്.

പുതിയ ഔട്ട്‌ലെറ്റ് വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ ലഭ്യമാണ് . വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഒരു ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി എല്ലാ പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് മത്സരാധിഷ്ഠിത വിലയിൽ മികച്ച നിലവാരവും സേവനവും നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്ന് മാനേജ്‌മെന്റ് വെളിപ്പെടുത്തി.

രാജ്യത്തെങ്ങും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ സാന്നിദ്യം ഉറപ്പു വരുത്തുക എന്ന ലക്ശ്യത്തോടെയാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു. വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളോടും മുനിസിപ്പൽ അധികൃതരോടും മാനേജ്‌മെന്റ് ടീമിനോടും പിന്തുണയും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Advertisement
Next Article