കേരളത്തിൽ സർക്കാർ സ്പോൺസേർഡ് ഗുണ്ടാരാജ് - സൂരജ് രവി.
നവകേരള യാത്രയുടെ മറവിൽ സർക്കാർ സ്പോൺസർ ചെയ്യുന്ന ഗുണ്ടരാജാണ് കേരളത്തിൽ നടക്കുന്നതെന്ന് കെ പി സി സെക്രട്ടറി സൂരജ് രവി പറഞ്ഞു. മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും എതിരെ പ്രതിഷേധം ഉയർത്തുന്ന യൂത്ത് കോൺഗ്രസ് കെഎസ്യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ അടക്കമുള്ള പോലീസുകാരും ഡിവൈഎഫ്ഐ ഗുണ്ടകളും മൃഗീയമായി ആക്രമിക്കുമ്പോൾ അതിനെ ന്യായീകരിക്കുന്ന പിണറായി വിജയന് ക്രിമിനൽ മനസ്സാണെന്ന് സൂരജ് രവി കുറ്റപ്പെടുത്തി. കൊല്ലം സെൻട്രൽ - സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എഫ് അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. കൃഷ്ണവേണി ജി ശർമ, ഡി ഗീതാകൃഷ്ണൻ, സാബ് ജാൻ, എസ് നാസറുദ്ധീൻ,ഹബീബ് സേട്ട്, ബാബുമോൻ, ജി ചന്ദ്രൻ, കെ എം റഷീദ്, ബേബിച്ചൻ, രഞ്ജിത്ത് കലുങ്കുമുഖം , ജോബോയി, ഗ്രേസി, ഗംഗാധരൻ പിള്ള, റുഡോൾഫ്, അമലദാസ്, സുനിതാ നിസാർ, ശബരീനാഥ്, ജോയി, അജി പള്ളിത്തോട്ടം, ജഗനാഥൻ, ബ്രിജിറ്റ്, ആഷിക്,ഷാജഹാൻ, പാലക്കൽ ഷാജി തുടങ്ങിയവർ സംസാരിച്ചു.