Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹർത്താലുകൾ നിരോധിക്കാൻ നിയമം വേണമെന്ന് ശശി തരൂർ എം പി

01:20 PM Nov 09, 2023 IST | ലേഖകന്‍
Advertisement

കൊച്ചി: ബിസിനസിന് തടസ്സം നിൽക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം ശശി തരൂർ എംപി. ഹർത്താലുകൾ നിരോധിക്കാൻ നിയമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയിൽ നടന്ന ബിസിനസ് സം​ഗമത്തിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ബിസിനസ് അനുകൂല സാഹചര്യത്തിന് നിയമനിർമ്മാണം നടത്തണം. സിംഗപ്പൂരിൽ ഒരു ബിസിനസ്‌ സംരംഭം തുടങ്ങാൻ മൂന്നു ദിവസം മതി. ഇന്ത്യയിൽ അത് 120 ദിവസം വേണ്ടി വരുന്നു, കേരളത്തിൽ 200 ൽ അധികം ദിനം ആവശ്യമായി വരുന്നു. ഇതിൽ മാറ്റം വരണം. കേരളം ബിസിനസ്‌ സൗഹൃദം ആകണം. അടുത്ത അഞ്ചുവർഷത്തിൽ തൊഴിൽ തേടി കേരളത്തിൽ നിന്ന് 10 ലക്ഷം യുവാക്കൾ നാടുവിടുമെന്നും തരൂർ കൊച്ചിയിൽ പറഞ്ഞു.

Advertisement

Advertisement
Next Article