Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചലച്ചിത്ര അവാർഡ്: ഹർജി ഹൈക്കോടതി തള്ളി

01:54 PM Aug 16, 2023 IST | ലേഖകന്‍
Advertisement

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരേ സമർപ്പിക്കപ്പെട്ട അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പുരസ്‌കാര നിർണ്ണയത്തിൽ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ലിജേഷ് മുല്ലേഴത്ത് നൽകിയ അപ്പീലാണ് തള്ളിയത്. ആരോപണത്തിന് തെളിവില്ലെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ദേശായി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Advertisement

'ആകാശത്തിന് താഴെ' എന്ന സിനിമയുടെ നിർമ്മാതാവിന് പരാതിയില്ല. ജൂറി അംഗങ്ങൾ പരാതിക്കാരെ പിന്തുണച്ചിട്ടില്ലെന്നും ഹർജിയിൽ കഴമ്പില്ലെന്നും അതിനാൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തേ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു.

പുരസ്‌കാര നിർണ്ണയത്തിലെ സ്വജനപക്ഷപാതത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് നൽകിയ പരാതിയാണ് സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയത്. ഈ വിധി ചോദ്യം ചെയ്ത് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നായിരുന്നു ലിജീഷിന്റെ പരാതി.

Advertisement
Next Article