Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സഹോദരനെ ആക്രമിച്ചതു ചോദിക്കാനെത്തി; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

11:08 AM Oct 28, 2024 IST | Online Desk
Advertisement

കൊല്ലം: വെളിച്ചിക്കാലയിൽ യുവാവ് കുത്തേറ്റു മരിച്ചു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു നവാസിന് കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം.

Advertisement

നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കൂടി മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തിരുന്നു. മടങ്ങിവരവേ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു. രാത്രിയിൽ തന്നെ ഇവർ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. അക്രമമുണ്ടായ പ്രദേശത്തു രാത്രി പത്തരയോടെ വിവരം തിരക്കാനെത്തിയ നവാസിനെ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊന്നു. ബൈക്കിലും ഓട്ടോയിലുമെത്തിയ സംഘമാണ് ആക്രമിച്ചത്.

Tags :
news
Advertisement
Next Article